റബീഉല്‍ അവ്വല്‍ ഒരുദിനം ഒരു പുസ്തകം-3
- Web desk
- Oct 20, 2020 - 13:41
- Updated: Oct 20, 2020 - 13:41
റബീഉല്‍ അവ്വല്‍ ഒരു ദിനം ഒരു പുസ്തകത്തില്‍ ഇന്ന് പരിചയപ്പെടുത്തുന്നത് പ്രൊഫസര്‍ കെ.എസ് രാമകൃഷ്ണ റാവു രചിച്ച മുഹമ്മദ് ദി പ്രൊഫറ്റ് ഓഫ് ഇസ്ലാം എന്ന കൃതിയാണ്.
ഗവേഷകനും തത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനും അധ്യാപകനും അഡ്മിനിസ്ട്രേറ്ററുമായ പ്രൊഫസര്‍ രാമകൃഷ്ണ റാവു മനുഷ്യ ജീവിതത്തിന് പറ്റിയ പരിപൂര്‍ണ മാതൃകയായാണ് പ്രവാചകന് മുഹമ്മദ് നബി (സ്വ) യെ കൃതിയില്‍ അവതരിപ്പിക്കുന്നത്.
കൈപ്പുസ്തകമെന്ന രൂപത്തിലുള്ള തന്റെ രചനയില്‍ ഇസ്ലാമിന്റെ കാഴ്ചപ്പാടുകളെയും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ജനാധിപത്യം അതിന്റെ ഏറ്റവും നല്ലരൂപത്തില്‍ കൊണ്ടുവന്നത് പ്രവാചക തിരുമേനിയാണെന്നും അത് ഇസ്ലാമിലാണെന്നും അദ്ദേഹം തന്റെ കൃതിയില്‍ വ്യക്തമാക്കുന്നു.
മഹാത്മാഗാന്ധിജി, ജോര്‍ജ് ബര്‍ണാഡ്ഷാ, സരോജിനി നായിഡു തുടങ്ങി പ്രശ്സതരായ ഒരുപാട് വ്യക്തികളുടെ ഇസ്ലാമിനെയും പ്രവാചകനെയും കുറിച്ചുള്ള ചിന്തകളും അഭിപ്രായങ്ങളും കൃതിയില്‍ പങ്കുവെക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്നു. അതിന് ഉദാഹരണമാണ് പ്രൊഫസര്‍ ഹര്ഗ്രേന്യയുടെ വാക്കുകള്‍ കൃതിയില്‍ പങ്കുവെക്കുന്നത്. ഹര്ഗ്രേന്യ പറയുന്നു, 'ഇസ്ലാമിന്റെ പ്രവാചകന് ഐക്യരാഷ്ട്രസഭയുണ്ടാക്കി, അത് മറ്റുരാഷ്ട്രങ്ങള്‍ മാതൃകയാക്കും വിധം സാര്‍വത്രിക അടിത്തറയാല്‍ പണിത മാനവസാഹോദര്യത്തിന്റെ അന്താരാഷ്ട്ര ഐക്യ സിദ്ധാന്തം മുന്നോട്ട് വെച്ചു.'
കൈപുസ്തക രൂപത്തിലാണെങ്കിലും ഇസ്ലാമിനെയും പ്രവാചകനെയും കുറിച്ചുള്ള ചിന്തകളും കാഴ്ചപ്പാടുകളുമാണ് കൃതിയില്‍ നിറഞ്ഞു നില്‍ക്കുന്നത്. മനുഷ്യ സമൂഹത്തിന്റെ മാതൃകയായാണ് പ്രവാചക ജീവിതം എന്ന സന്ദേശം കൃതി നല്‍കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനെ കുറിച്ചും ഖുര്‍ആന്‍ നല്കുന്ന സന്ദേശത്തെ കുറിച്ചും കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്.
36 പേജുള്ള കൃതിയുടെ പ്രസാധകര് വേള്‍ഡ് അസംബ്ളി ഓഫ് മുസ്ലിം യൂത്ത് ആണ്. കൃതിയുടെ മലയാള പരിഭാഷ ലഭ്യമാണ്.
-അബ്ദുല്‍ ഹഖ് മുളയങ്കാവ്
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment