വനിതാ മതിലിന്റെ രാഷ്ട്രീയം

1 : നിരീശ്വര നിർമത സംസ്ക്കാരത്തിന്റെ രാഷ്ട്രീയാഭിനയം ,അതായത് മതാരാധനയുടെ സ്വകാര്യയിടങ്ങൾ എന്നൊന്നില്ലാതാക്കി എവിടെയും പൊതുവിടമാണ് എന്ന പൊതുബോധ നിർമ്മാണ ശ്രമം .

" ആചാരങ്ങൾ മാറ്റപ്പെടണം" എന്നായിരിക്കും കഴിഞ്ഞ ഒരു മാസത്തിനിടയിൽ പിണറായി ഏറ്റവുമധികം ആവർത്തിച്ച വാക്യം . 
" ശരീഅത് കാലോചിതമായി മാറ്റപ്പെടണം" എന്നായിരുന്നു മുമ്പ് ഇ എം എസ് സമാനമായി ആവർത്തിച്ച വാക്യം .

2: ഇടതുപക്ഷത്തിന് കിട്ടില്ലെന്നുറപ്പുള്ള നമ്പൂതിരി - നായർ സോഷ്യൽ ബെൽറ്റിനെ പരമാവധി പ്രകോപിപ്പിച്ച് ജാതിബോധം ഉണർത്തി കീഴാള ഹിന്ദുത്വയിലേക്ക് പാർട്ടിയുടെ രാഷ്ട്രീയ കൂട്മാറ്റം .

മാറരിഞ്ഞ നങ്ങേലിയും ഭർത്താവ് കണ്ടപ്പനുമൊക്കെ സഖാക്കളാണെന്ന് വരുത്തി പാർട്ടിക്ക് ദളിത് വിപ്ലവത്തിന്റെ ചരിത്രപശ്ചാതലം പണിയുന്നത് ബോധപൂർവ്വമാണ്. തൊഴിലാളി സമരം എന്ന വാക്യത്തേക്കാൾ കീഴാളസമരം എന്ന പ്രയോഗമാണ് ഇപ്പോൾ അവർക്ക് പഥ്യം .

3: പിന്നെ , ഈ "പെങ്കൈവേലി "യെ പറ്റി പറയുകയാണെങ്കിൽ കേരളം ഇന്നോളം കണ്ടതിൽ വെച്ചേറ്റവും മുതിർന്ന"കുഞ്ഞങ്കളി" ,കണ്ണൂരുകാരുടെ ഭാഷയിൽ ഒന്നാന്തരം"പുള്ളക്കളി " .

NB: മുത്തലാക്ക് നിരോധിക്കണമെന്ന് പറയുന്നതിനൊപ്പം മുത്തലാഖ് നിരോധിക്കരുതെന്ന് പറയാൻ സഭയിലെത്താത്ത കുഞ്ഞാലിക്കുട്ടി രാജിവെക്കണം എന്നും പറയുന്ന ജലീലും 
പർദ്ധ കറുത്ത ആഫ്രിക്കയാണെന്ന് ആക്ഷേപിച്ചവരെ ഹാരമണിയിക്കുന്നതിനൊപ്പം കറുത്ത പർദ്ദയിൽ മൂടിപ്പൊതിഞ്ഞവരെ നവോത്ഥാനത്തിൽ സഹകണ്ണികളാക്കിയ ജെറോമിനിയും ഒരു ചരടിൽ വരുന്നതാണ് പുതിയ വൈരുധ്യാധിഷ്ഠിത ഭൗതികവാദം .

ശുഐബ് ഹൈത്തമി

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter