കോവിഡിനെ ശക്തമായി നേരിടുമെന്ന് ജി 20 അംഗ രാജ്യങ്ങളുടെ ഉറപ്പ്
- Web desk
- Mar 28, 2020 - 02:29
- Updated: Mar 28, 2020 - 02:29
ജിദ്ദ:
കോവിഡ് മൂലമുണ്ടായ മാനുഷിക പ്രതിസന്ധിക്ക് ആഗോള പ്രതികരണം ആവശ്യമാണെന്ന് സൗദി ഭരണാധികാരി സല്മാന് രാജാവ്. റിയാദില്‍ ജി 20 രാജ്യങ്ങളുടെ വെര്‍ച്വല്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അസാധാരണ ഉച്ചകോടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തും പങ്കാളിത്വത്തിന് നന്ദി അറിയിച്ചുമാണ് സല്മാന് രാജാവ് പ്രസംഗം ആരംഭിച്ചത്. കോവിഡ് എന്ന പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളുടെ നേതാക്കള്‍ എന്ന നിലയിലുള്ള നമ്മുടെ ഉത്തരവാദിത്തത്തിനുള്ള മറുപടിയായാണ് ഇൗ യോഗമെന്നും സല്മാന് രാജാവ് പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കുന്നതിൽ കൂട്ടായ പഴുതടച്ച പ്രവർത്തനങ്ങൾ ചെയ്യാൻ അംഗ രാജ്യങ്ങൾ തീരുമാനിച്ചു. പകര്‍ച്ച വ്യാധികളുടെ ആഘാതം സമ്പദ് വ്യവസ്ഥകളെയും ധനവിപണികളെയും വ്യാപാരങ്ങളെയും ആഗോള വിതരണ ശൃംഖലകളെയും ബാധിച്ചിരിക്കുകയാണെന്നും അത് പരിഹരിക്കൽ തങ്ങളുടെ ഉത്തരവാദിത്തമാണെന്നും യോഗം വിലയിരുത്തി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment