കോവിഡിനെ ശക്തമായി നേരിടുമെന്ന് ജി 20 അംഗ രാജ്യങ്ങളുടെ  ഉറപ്പ്
ജി​ദ്ദ: കോ​വി​ഡ്​ മൂ​ല​മു​ണ്ടാ​യ മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക്ക്​ ആ​ഗോ​ള പ്ര​തി​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ രാ​ജാ​വ്​. റി​യാ​ദി​ല്‍ ജി 20 ​രാ​ജ്യ​ങ്ങ​ളു​ടെ വെ​ര്‍​ച്വ​ല്‍ ഉ​ച്ച​കോടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അ​സാ​ധാ​ര​ണ ഉ​ച്ച​കോ​ടി​യി​ലേ​ക്ക്​ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്​​തും പ​ങ്കാ​ളി​ത്വ​ത്തി​ന്​ ന​ന്ദി അ​റി​യി​ച്ചു​മാ​ണ്​ സ​ല്‍​മാ​ന്‍ രാ​ജാ​വ്​ പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. കോ​വി​ഡ്​ എ​ന്ന പ​ക​ര്‍​ച്ച​വ്യാ​ധി​യെ നേ​രി​ടാ​ന്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പന്ന രാ​ജ്യ​ങ്ങ​ളു​ടെ ​നേ​താ​ക്ക​ള്‍ എ​ന്ന നി​ല​യി​ലു​ള്ള ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​നു​ള്ള​ മ​റു​പ​ടി​യാ​യാ​ണ്​ ഇൗ ​യോ​ഗ​മെ​ന്നും സ​ല്‍​മാ​ന്‍ രാ​ജാ​വ്​ പ​റ​ഞ്ഞു.

കോവിഡിനെ പ്രതിരോധിക്കുന്നതിൽ കൂട്ടായ പഴുതടച്ച പ്രവർത്തനങ്ങൾ ചെയ്യാൻ അംഗ രാജ്യങ്ങൾ തീരുമാനിച്ചു. പ​ക​ര്‍​ച്ച​ വ്യാധികളുടെ ആ​ഘാ​തം സമ്പദ് വ്യവസ്ഥകളെയും ധ​ന​വി​പ​ണി​ക​ളെ​യും വ്യാ​പാ​ര​ങ്ങ​ളെ​യും ആ​ഗോ​ള വി​ത​ര​ണ ശൃംഖലകളെയും ബാധിച്ചിരിക്കുകയാണെന്നും അത് പരിഹരിക്കൽ തങ്ങളുടെ ഉത്തരവാദിത്തമാണെന്നും യോഗം വിലയിരുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter