ഹാജിമാർ രണ്ടാം ദിവസത്തെ കല്ലേറ് കര്‍മ്മവും നടത്തി: നാളെ പരിസമാപ്തി
മക്ക: കൊറോണ വൈറസ് വ്യാപനം മൂലം കനത്ത പ്രോട്ടോകോൾ പാലിച്ച് നടത്തപ്പെടുന്ന ഈ വർഷത്തെ ഹജ്ജ് കര്‍മ്മം അനുഷ്ഠിക്കുന്ന തീര്‍ഥാടകര്‍ രണ്ടാം ദിവസത്തെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി. അധികൃതര്‍ നല്‍കിയിരുന്ന അണുവിമുക്തമാക്കിയ കല്ലുകളാണ് തീര്‍ത്ഥാടകര്‍ പിശാചിന്റെ പ്രതീകത്തിന് നേരെ എറിഞ്ഞത്. ജംറതുൽ കുബ്റ, ജംറതുൽ വുസ്ത്വ, ജംറതുൽ സുഗ്റ എന്നീ മൂന്ന് ജംറകളിലും ഹാജിമാർ കല്ലേറ് നടത്തി. നാളെ മൂന്നാം ദിവസത്തെ കല്ലേറ് കര്‍മ്മം നടക്കും.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ അബ്റാജ് മിന കെട്ടിടത്തിലാണ് ഹാജിമാര്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. നാളെ ഹാജിമാര്‍ മിനായോട് വിടപറഞ്ഞ് ഹറമിൽ തിരിച്ചെത്തി വിടവാങ്ങൽ ത്വവാഫ് നടത്തുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് പരിസമാപ്തിയായാകും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter