പാർലമെന്റ് ആക്രമണത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തിയാൽ മാത്രമേ ഗീലാനിക്ക് നീതി ലഭിക്കൂ- അരുന്ധതി റോയ്
- Web desk
- Dec 1, 2019 - 18:09
- Updated: Dec 1, 2019 - 18:33
ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ 2001ലെ പാർലമെന്റ് ആക്രമണത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ പിടികൂടുമ്പോൾ മാത്രമേ അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ പ്രൊഫ എസ്.എ.ആർ ഗീലാനിക്ക് നീതി കിട്ടൂവെന്ന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്.
മുപ്പതോളം സംഘടനയുടെ കൂട്ടായ്മയായ സി.എ.എസ്.ആർ ഡൽഹിയിൽ സംഘടിപ്പിച്ച ഗീലാനി അനുസ്മരണ പരിപാടിയിലാണ് അവർ തന്റെ അഭിപ്രായം പങ്കു വെച്ചത്.
നീതിക്ക് വേണ്ടി നിർഭയം നിലകൊണ്ട
ഗീലാനി
ഭീകരവാദ സംഘടനയുമായി ഒരു ബന്ധവുമില്ലെങ്കിലും പൊതു മനസാക്ഷിയെ തൃപ്തിപെടുത്താൻ വധശിക്ഷ വിധിക്കുന്നെന്നാണ് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയപ്പോൾ പറഞ്ഞത്. നമുക്ക് ഇപ്പോഴുമറിയില്ല പാർലമെൻറ് ആക്രമണവുമായി ബന്ധപ്പെട്ട് ശരിക്കും എന്താണ് സംഭവിച്ചതെന്ന്. അത് നാം ഒരിക്കലും മറക്കരുതെന്നും അരുന്ധതി റോയി പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment