യെമനിലെ സൈനിക നടപടി സഖ്യസേന ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ രക്ഷാസമിതി
യുഎൻ: യെമൻ വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേന നടത്തുന്ന സൈനിക നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭ രക്ഷാസമിതി രംഗത്ത്. സഖ്യകക്ഷി സേന നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് രക്ഷാസമിതി ആവശ്യപ്പെട്ടു. നേരത്തെ രക്ഷാസമിതിയുടെ മധ്യസ്ഥതയിൽ ഇരുകക്ഷികളും വെടിനിർത്തൽ പ്രഖ്യാപിക്കുകയും മേഖലയിൽ സമാധാനം പുനസ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു. രാജ്യത്ത് സംഘർഷം പുനരാരംഭിച്ചതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ രക്ഷാസമിതി ഇത് സമാധാനശ്രമങ്ങൾക്ക് തടസമാകുമെന്ന് അഭിപ്രായപ്പെട്ടു. യുഎൻ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്സിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് രക്ഷാസമിതിയുടെ പ്രസ്താവന.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter