ആണവകരാറില്‍ ലോകശക്തികളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം തള്ളി  ഇറാന്‍

സൗദി അറേബ്യയെ കൂടി ഉള്‍പ്പെടുത്തി ലോക ശക്തികളുമായി ആണവകരാര്‍ ചര്‍ച്ച ചെയ്യണമെന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെ ആവശ്യം തള്ളി ഇറാന്‍.

പുതിയ  ചര്‍ച്ചകളോ പങ്കെടുക്കുന്നവരിലെ മാറ്റങ്ങളോ സാധ്യമല്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വ്യക്താവ് സഈദ് ഖാതിബാദെ അറിയിച്ചു. അന്താരാഷ്ട്ര ന്യൂക്ലിയര്‍ കരാര്‍ ഐക്യരാഷ്ട്ര സുരക്ഷ സമിതി അംഗീകരിച്ചതാണ്. അത്തരത്തിലുള്ള കരാര്‍ വില പേശാനാവാത്തതും അതിലെ കക്ഷികള്‍ വ്യക്തവും  മാറ്റാന്‍കഴിയാത്തതാണെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. 2015ല്‍ ലോക രാഷ്ട്രങ്ങളുമായി ഇറാന്‍ ആണവ കരാറില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ച ഉപരോധങ്ങള്‍ 2018 ല്‍ അമേരിക്ക പുനസ്ഥാപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter