മലബാര്‍ കലാപത്തിന് 91 വയസ്സ്‌

ഇന്ത്യ ചന്തയുടെ ദിവസമായിരുന്നു അന്ന്.  ചന്തയിലെത്തിയ ജനങ്ങള്‍ കയ്യില്‍ കിട്ടിയതെല്ലാം (വടി, കല്ല്, വാഴതണ്ട്,) ആയുധമാക്കി തിരൂരങ്ങാടിയിലേക്ക് പ്രവഹിച്ചു. സമരക്കാരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത നിരപരാധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു ചെമ്മാട്ടുള്ള ഹാജൂര്‍ കച്ചേരിയിലെക്ക് കളക്ടറെ കാണാന്‍ പോയി.  അവിടെ എത്തിയ സംഘത്തെ ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ സമാധാനിപ്പിക്കുകയും അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കാം എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അവിടെ പ്രതീക്ഷയോടെ കാത്തിരുന്ന ജനക്കൂട്ടത്തിനുനേരെ പെട്ടെന്ന് പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസുകാരുടെ ചതിയില്‍ രോഷാകുലരായ ജനക്കൂട്ടം വെടിയുണ്ട വക വെക്കാതെ മുന്നോട്ട് കുതിച്ചു. പതിനേഴു പേര്‍ ധീര രക്തസാക്ഷികളായി. പ്രത്യാക്രമണത്തില്‍ വെടിവെപ്പിനു നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് കേണല്‍ വില്യംസ് ജോണ്‍സണും എഎസ്പി വില്യം ജോണ്‍ ഡങ്കണ്‍ റൗളിയും, ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീനും കുറച്ചു കോണ്‍സ്റ്റബിള്‍മാരും കൊല്ലപ്പെട്ടു.  ഇതോടു കൂടിയാണ് മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് നടന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ ആലി മുസ്്‌ലിയാര്‍ കീഴടങ്ങിയതോടെയാണ് കലാപം താല്‍കാലികമായി അവസാനിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് കോടതിയും പോലീസ് സ്‌റ്റേഷനും ജയിലുമൊക്കെയായി പ്രവര്‍ത്തിച്ചിരുന്ന ഹജൂര്‍ കച്ചേരി കെട്ടിടം ഇന്ന് താലൂക്ക് ഓഫീസായി പ്രവര്‍ത്തിക്കുന്നു. 1906 ല്‍ ബ്രിട്ടീഷ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ നിര്‍മിച്ച കെട്ടിടങ്ങളുടെ കൂട്ടത്തിലാകും ഇതിന്റെയും പണി നടന്നതെന്ന് കരുതുന്നു.  ആദ്യ പോരാട്ടത്തില്‍ കൊല്ലപ്പെട്ട ജോണ്‍സന്റെയും റൗളിയുടെയും മൃതദേഹങ്ങള്‍ താലൂക്കാഫിസിനു മുന്നിലും തിരൂരങ്ങാടി പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചന്തപ്പടിയിലും സംസ്‌കരിക്കുകയായിരുന്നു. ഇവരുടെ ശവകല്ലറകള്‍ ഇന്നും നില നില്‍ക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter