മദ്റസകളിൽ 14 ലക്ഷത്തിലധികം വിദ്യാർഥികൾ ഓൺലൈനിലൂടെ പഠനം ആരംഭിച്ചു
ചേളാരി: കൊറോണ വൈറസ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഭാഗമായി മദ്രസകൾ നേരത്തെ അടച്ചുപൂട്ടുകയും പരീക്ഷകൾ ഇല്ലാതെ ഓൾ പ്രൊമോഷൻ നല്കുകയും ചെയ്തതിന് പിന്നാലെ പുതിയ അദ്ധ്യയനവര്‍ഷത്തിന്
ഓണ്‍ ലൈന്‍ വഴി ശുഭാരംഭമായി.
ചരിത്രത്തിലാദ്യമായി സ്‌കൂൾ, മദ്രസ അധ്യയന വര്‍ഷങ്ങൾ ഒരുമിച്ച് ആരംഭിച്ച പ്രത്യേകതയുള്ള ഈ വർഷം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള 10,004 മദ്രസകളിലെ 12 ലക്ഷം വിദ്യാര്‍ത്ഥികൾ പുതിയ ക്ലാസ്സുകളിൽ മത പഠന സപര്യ ആരംഭിച്ചു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,004 അംഗീകൃത മദ്‌റസകളിലെ 12 ലക്ഷത്തോളം കുട്ടികള്‍ ഇന്നലെ അക്ഷര ലോകത്തേക്ക് പ്രവേശിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 15 ലക്ഷത്തില്‍ പരം പഠിതാക്കള്‍ ഇന്നലത്തെ ഓണ്‍ലൈന്‍ ക്ലാസ് വീക്ഷിച്ചതായി യൂട്യൂബ് ചാനലിന്റെ ഔദ്യോഗിക കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
സമസ്ത ഓണ്‍ലൈന്‍ ചാനല്‍, യൂട്യൂബ്, ആപ്, വെബ് സൈറ്റ് എന്നിവയില്‍ ക്ലാസുകള്‍ ലഭ്യമായിരുന്നു.
രാവിലെ 7.30 മുതല്‍ 8.30 വരെയായിരുന്നു ഔദ്യോഗിക പഠന സമയം. കൃത്യസമയത്ത് ക്ലാസ്സ് കേൾക്കാത്തവർക്ക് പിന്നീട് കേൾക്കാമെന്ന സൗകര്യം കൂടി ഉണ്ടായിരുന്നു.
ഒന്നു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളിലെ മുഴുവന്‍ വിഷയങ്ങളിലും ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പഠന സമയത്ത് രക്ഷിതാക്കളുടെ സാന്നിദ്ധ്യം കുട്ടികള്‍ക്ക് തുണയായി. മദ്‌റസ പിരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനം ഉറപ്പുവരുത്താന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികളും മുഅല്ലിംകളും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. പഠനം നീരീക്ഷിക്കാനും സംശയ നിവാരണം വരുത്താനും മുഅല്ലിംകള്‍ക്ക് രക്ഷിതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് സഹായകമായി.
സമസ്ത നിയോഗിച്ച മുഫത്തിശുമാര്‍ റെയ്ഞ്ച് തലത്തില്‍ മോണിറ്ററിംഗ് നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും പഠനം കൂടുതല്‍ കാര്യക്ഷമമാവാന്‍ സഹായിച്ചു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ 'ദര്‍ശന' ടിവി വഴിയും ലഭ്യമാവും. ലക്ഷദ്വീപ് ഉള്‍പ്പെടെ നെറ്റ് സര്‍വ്വീസ് ലഭ്യമാവാത്ത സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.
ഓണ്‍ലൈന്‍ മദ്‌റസ നാളത്തെ വിഷയക്രമം: ഒന്നാം ക്ലാസ്തഫ്ഹീമുത്തിലാവ (1), രണ്ടാം ക്ലാസ് ഖുര്‍ആന്‍, അഖ്‌ലാഖ്, മൂന്നാം ക്ലാസ് ഖുര്‍ആന്‍, അഖീദ, നാലാം ക്ലാസ് ഖുര്‍ആന്‍, അഖീദ, അഞ്ചാം ക്ലാസ് ഖുര്‍ആന്‍, ഫിഖ്ഹ്, ആറാം ക്ലാസ് ഖുര്‍ആന്‍, ഫിഖ്ഹ്, ഏഴാം ക്ലാസ് ഖുര്‍ആന്‍, താരീഖ്, എട്ടാം ക്ലാസ് ഫിഖ്ഹ്, ഒമ്ബതാം ക്ലാസ് താരീഖ്, പത്താം ക്ലാസ് ദുറൂസുല്‍ ഇഹ്‌സാന്‍, പ്ലസ്‌വണ്‍ ഫിഖ്ഹ്, പ്ലസ്ടു തഫ്‌സീര്‍.
https://www.youtube.com/channel/UCzwRI5JGEpvctdyTdoy0uSA
*ഓൺലൈൻ മദ്രസ ക്ലാസ്സുകൾ*
*ക്ലാസ്സുകൾ അടിസ്ഥാനമാക്കിയുള്ള ലിങ്ക്*
*STD 1*
https://www.youtube.com/playlist?list=PL42zYQiifYHBVnxyWEf9IEkvUfFM37dMc
*STD 2*
https://www.youtube.com/playlist?list=PL42zYQiifYHCNPEzImPqPqmSpxrQf2Kdt
*STD 3*
https://www.youtube.com/playlist?list=PL42zYQiifYHCvyUUGRZwZ0_MBXxG-lhcS
*STD 4*
https://www.youtube.com/playlist?list=PL42zYQiifYHDeVy6jmIapGD1ElcdAEgll
*STD 5*
https://www.youtube.com/playlist?list=PL42zYQiifYHCqc0jbrPvpdMuzpFLHGF5_
*STD 6*
https://www.youtube.com/playlist?list=PL42zYQiifYHBhD7_Pvelpe90GrO243fZ_
*STD 7*
https://www.youtube.com/playlist?list=PL42zYQiifYHApFb0-vfPjwNGtb7S8tAb8
*STD 8*
https://www.youtube.com/playlist?list=PL42zYQiifYHDNn2PcZrc4LuLyiTAp7kxF
*STD 9*
https://www.youtube.com/playlist?list=PL42zYQiifYHBcYtQdIG9ro_I7FqEiLQIg
*STD 10*
https://www.youtube.com/playlist?list=PL42zYQiifYHCMc8sF6m5dzkkrG9drKAAC
*STD 11*
https://www.youtube.com/playlist?list=PL42zYQiifYHBu1gdGHrYNdwoSd9SFhTnk
*STD 12*
https://www.youtube.com/playlist?list=PL42zYQiifYHDy7FLW4-Og6RmLo1qM10q_
*From Official Website of Samastha*
http://onlineclass.samastha.info
Leave A Comment