ദോഹയിൽ മഞ്ഞുരുകി: അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പു വെച്ചു
ദോഹ: ഏറെ കാലത്തെ ചർച്ചകൾക്കൊടുവിൽ അമേരിക്കയും താലിബാനും തമ്മില്‍ സമാധാന കരാര്‍ ഒപ്പു വെച്ചു. ദോഹയില്‍ വെച്ച് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ നേതൃത്വത്തിലാണ് ഇരുവിഭാഗവും തമ്മില്‍ കരാര്‍ ഒപ്പു വെച്ചത്. യു.എസിനെ പ്രതിനിധീകരിച്ച് പ്രത്യേക നയതന്ത്ര പ്രതിനിധി സല്‍മയ് ഖലില്‍സാദും താലിബാനെ പ്രതിനിധീകരിച്ച് മുല്ല അബ്ദുള്‍ ഖാനി ബരദറും മാണ് സമാധാന കരാറിൽ ഒപ്പു വെച്ചത്. സമാധാന കരാറിലെ വ്യവസ്ഥകള്‍ താലിബാന്‍ പാലിക്കുകയാണെങ്കില്‍ 14 മാസത്തിനുള്ളില്‍ അഫ്ഘാനിസ്താനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍ മാറുമെന്നാണ് വാഗ്ദാനം. കരാറിന്റെ ആദ്യ പടിയായി 135 ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്താനിലെ യു.എസ് സൈനികരുടെ എണ്ണം 8600 ആയി കുറച്ചേക്കും. ഒരു വര്‍ഷത്തിലേറെയായി അമേരിക്കയുടെയും താലിബാന്റെയും പ്രതിനിധികള്‍ നടത്തിയ സമാധാന ശ്രമഫലമായാണ് ഇത്തരമൊരു നീക്കം ഉരുത്തിരിഞ്ഞത്. 2018 ഡിസംബറിലാണ് അമേരിക്കയുമായി സമാധാനത്തിന് താലിബാന്‍ തയ്യാറാവുന്നത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter