ക്വാറന്റൈനിൽ ഒരു മാസത്തിലധികം പൂർത്തിയാക്കിയിട്ടും തബ്‌ലീഗ് അംഗങ്ങളെ വിട്ടയക്കാത്തതായി പരാതി
ന്യൂഡൽഹി: തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളാണ് ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിക്കാൻ കാരണമെന്ന് വർഗീയ ശക്തികളും വലതുപക്ഷ മാധ്യമങ്ങളും കൊണ്ടുപിടിച്ച പ്രചരണം നടത്തിയതിന് പിന്നാലെ ക്വാറന്റൈനിൽ ഒരു മാസത്തിലധികം പൂർത്തിയാക്കുകയും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയി മാറുകയും ചെയ്തിട്ടും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ വീടുകളിലേക്ക് തിരികെ പോകാൻ അനുവദിക്കാത്ത ഡൽഹി പോലീസ് പോലീസ് നടപടിക്കെതിരെ വ്യാപക പരാതി ഉയരുന്നു.

രണ്ടുപ്രാവശ്യം കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിട്ടും തന്നെ വീടുകളിലേക്ക് തിരികെ പോകാൻ അനുവദിക്കുന്നില്ലെന്ന് തബ്‌ലീഗ് പ്രവർത്തകരിലൊരാളായ ഇസ്റാർ അഹ്മദ് വ്യക്തമാക്കി. അത്താഴ സമയത്ത് നോമ്പ് നോൽക്കാനോ സായാഹ്നത്തിൽ നോമ്പ് തുറക്കാനോ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ഭക്ഷണം ലഭ്യമാകുന്നില്ലെന്നും അതിനാൽ റമദാൻ ദിനങ്ങളിൽ വിഷകരമായാണ് രീതിയിലാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയ കേന്ദ്രങ്ങളിലെ സൗകര്യക്കുറവുമൂലം രണ്ടു പേർ മരണപ്പെട്ടിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടി 28 ദിവസങ്ങൾ ക്വാറന്റൈനിൽ പൂർത്തിയാക്കുകയും കൊറോണ നെഗറ്റീവ് ആണെന്ന് തെളിയുകയും ചെയ്ത തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ വീടുകളിൽ പോകാൻ അനുവദിക്കണമെന്ന് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter