ഇസ്രായേൽ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്
  ന്യൂഡൽഹി: ചാരപ്രവർത്തനം ഉദ്ദേശിച്ച് ഇന്ത്യയിലെ പ്രമുഖരായ വ്യക്തികളുടെ വിവരങ്ങൾ ഇസ്രായേൽ ചോർത്തിയതായി റിപ്പോർട്ടുകൾ. മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, നയതന്ത്ര പ്രതിനിധികൾ, രാഷ്​ട്രീയക്കാർ എന്നിവരടക്കം നിരവധി പേരുടെ വിവരങ്ങൾ വാട്സ് ആപ്പ് ഉപയോഗിച്ചാണ് ഇസ്രായേൽ ചോർത്തിയിരിക്കുന്നത്. ഇസ്രായേൽ ചാര ആപ്ലിക്കേഷനായ പെഗാസസ്​ ഉപയോഗിച്ച്​ ഇന്ത്യക്കാരെ നിരീക്ഷിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​. 2019 മെയ് മാസത്തിൽ രരണ്ടാഴ്ചയോളം നിരീക്ഷണം തുടർന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒയാണ് ഈ ചാര ആപ്ലിക്കേഷന്റെ ഉപജ്ഞാതാക്കൾ​​. എന്നാൽ സർക്കാർ ഏജൻസികൾക്ക്​ മാത്രമാണ്​ ഈ ആപ്ലിക്കേഷൻ നൽകുന്നതെന്നാണ് എൻഎസ്​ഒയുടെ അവകാശവാദം. ചാര ആപ്ലിക്കേഷന്റെ ആക്രമണത്തിനെതിരെ വാട്​സ്​ ആപ് സാൻഫ്രാൻസിസ്​കോ ഫെഡറൽ കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്​. ഉപഭോക്താവ് വീഡിയോ കോളിങ്​ ചെയ്യുമ്പോഴാണ് വിവരങ്ങൾ ചോർത്തുന്നത്. ഇന്ത്യക്ക്​ പുറമേ മറ്റ്​ ചില രാജ്യങ്ങളിലെ വ്യക്​തികളുടെ വിവരങ്ങളും ഇത്തരത്തിൽ ചോർത്തിയിട്ടുണ്ട്​. റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് വാട്സാപ്പിനോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടി. തിങ്കളാഴ്ച്ചയ്ക്കകം വിശദമായ മറുപടി നല്‍കണമെന്ന് ഐടി മന്ത്രാലയമാണ് നിര്‍ദേശം നൽകിയത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter