ബാബരി കേസ് വിധി തീർത്തും പ്രഹസനം: ജസ്റ്റിസ്  ലിബര്‍ഹാൻ
ന്യൂഡൽഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട ലഖ്‌നോവിലെ പ്രത്യേക കോടതി വിധിയിൽ പ്രതികരണവുമായി ബാബരി കേസ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ ജസ്റ്റിസ് ലിബര്‍ഹാന്‍. സിബിഐ കോടതിയുടെ വിധി തീർത്തും പ്രഹസനമെന്ന് അദ്ദേഹം പറഞ്ഞു.

മസ്ജിദ് തകർത്തതിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന ലിബര്‍ഹാന്‍ കമ്മീഷന്‍റെ കണ്ടെത്തലുകളില്‍ നിന്ന് വ്യത്യസ്തമാണ് കോടതിയുടെ കണ്ടെത്തല്‍ എന്നും അദ്ദേഹം പ്രതികരിച്ചു. 1992 ഡിസംബര്‍ ആറിന്​ ബാബരി മസ്ജിദ് തകര്‍ത്ത്​ 10 ദിവസം കഴിഞ്ഞപ്പോള്‍ പഞ്ചാബ് ഹൈകോടതി ജഡ്ജിയായിരുന്ന ജസ്​റ്റിസ് ലിബര്‍ഹാനെയാണ്​ പി.വി. നരസിംഹ റാവുവി​െന്‍റ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്​. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശമെങ്കിലും 17 വര്‍ഷത്തിന് ശേഷം 2009ലാണ് റിപ്പോര്‍ട്ട് നല്‍കിയത് 48 തവണ കമ്മീഷ​ന്‍റെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കുകയും പ്രവര്‍ത്തനത്തിനായി എട്ടു കോടി രൂപ ചെലവഴിക്കുകയും ചെയ്തു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിശദ അന്വേഷണം വേണമെന്നുമായിരുന്നു കമ്മീഷ​ന്‍റെ ശിപാര്‍ശ.

ആര്‍.എസ്​.എസ്, ബി.ജെ.പി, വി.എച്ച്‌.പി, ശിവസേന, ബജ്​റംഗ്ദള്‍ തുടങ്ങി ഹിന്ദുത്വ സംഘടന നേതാക്കളായ 68 പേരെ സംബന്ധിച്ച്‌ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. പള്ളി പൊളിക്കുന്നതിലേക്ക് നയിച്ചത് ഇവരില്‍ ചിലരുടെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമാണെന്ന കമ്മീഷ​ന്‍റെ പ്രധാന കണ്ടെത്തലുകളൊന്നും കോടതി പരിഗണിച്ചില്ല. 'വിഡിയോ, ഓഡിയോ തെളിവുകളുടെ ആധികാരികതയാണ് കോടതി ചോദ്യം ചെയ്തത്. ഇതിന് പുറമെ മറ്റു തെളിവുകളും ഉണ്ടായിരുന്നു. ഇവയനുസരിച്ച് ഒട്ടേറെ കണ്ടെത്തലുകള്‍ കമ്മീഷന്‍ നടത്തുകയും ചെയ്തിരുന്നു'- അദ്ദേഹം വ്യക്​തമാക്കി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter