ബാബരി മസ്ജിദ് തകർത്ത കേസ്: അപ്പീൽ നൽകണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ പ്രതികരിക്കാതെ സിബിഐ
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ട പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ ശക്തമായി ഉന്നയിക്കുന്നതിനിടെ മൗനം തുടർന്ന് സിബിഐ. വിചാരണ കോടതി വിധിക്കെതിരെ സി ബി ഐ അപ്പീല്‍ നല്‍കണമെന്ന് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡടക്കമുള്ള മുസ്‌ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

രണ്ടു മാസമാണ് അപ്പീല്‍ നല്‍കുന്നതിനുള്ള സമയ പരിധി. അതേ സമയം ജനരോഷം അടങ്ങുന്നതിനായാണ് സിബിഐ മൗനം പാലിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്. മാത്രമല്ല പ്രതികൾക്കെതിരായി ആധികാരിക തെളിവുകൾ നിരത്താതെ സി ബി ഐ പ്രതികൾക്ക് അനുകൂല സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് പ്രത്യേക കോടതിയുടെ വിധിയില്‍ എടുത്തു പറയുകയും ചെയ്തിട്ടുണ്ട്. .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter