മഥുരയിലെ ഷാഹി ഈദ്ഗാഹ്‌ മസ്ജിദ് പൊളിക്കണമെന്ന ഹർജി മഥുര കോടതി തള്ളി
മഥുര: 1528 ൽ മുഗൾ സാമ്രാജ്യ സ്ഥാപകനായ ബാബർ നിർമിച്ച ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതി അനുമതി നൽകുകയും മസ്ജിദ് തകർത്ത കേസിൽ പ്രതികളെ സിബിഐ കോടതി വെറുതെ വിടുകയും ചെയ്തതിന് പിന്നാലെ മറ്റൊരു പള്ളിയുടെ മേൽ അവകാശ വാദവുമായി രംഗത്തിറങ്ങിയ സംഘ് പരിവാറിന് തുടക്കം പൊള്ളി.

മഥുരയിലെ ഷാഹി ഈദ്ഗാഹ്‌ മസ്ജിദ് പൊളിക്കണമെന്നും അത് കൃഷ്ണജന്മഭൂമിയാണെന്നും വാദിക്കുന്ന ഹരജി ഫയലില്‍ സ്വീകരിക്കാതെ കോടതി തള്ളി. മഥുര കോടതിയാണ് കൃഷ്ണജന്മ ഭൂമി വീണ്ടെടുക്കുന്നതിന് ഷാഹി മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിയത്. അഭിഭാഷകനായ വിഷ്ണു ജയിനാണ് ഹരജി നല്‍കിയത്.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്ന് കരുതുന്ന സ്ഥലത്തെ ക്ഷേത്രത്തിന്റെ ഒരു ഭാഗം മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് നശിപ്പിച്ചാണ് പള്ളി നിര്‍മിച്ചതെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, 1947 ലെ ആരാധനാലയങ്ങളുടെ സ്ഥിതിഗതികള്‍ മാറ്റുന്ന വ്യവഹാരങ്ങളെ തടയുന്ന നിയമം ചൂണ്ടിക്കാട്ടിയ കോടതി കേസ് പരിഗണിക്കാന്‍ വിസമ്മതിച്ചു. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ട ദിവസം തന്നെയാണ് കൃഷ്ണ ജന്മഭൂമി സംബന്ധിച്ച ഹരജി ഫയലില്‍ സ്വീകരിക്കാന്‍ മഥുര കോടതി വിസമ്മതിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter