ഐ.എസ്.ഐ ക്ക്‌ രഹസ്യങ്ങൾ ഒറ്റിക്കൊടുത്ത കേസ്: സംഘ് പരിവാറിനെതിരെ കടുത്ത വിമർശനവുമായി ദിഗ്‌വിജയ് സിങ്
ഭോപ്പാല്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് പണം വാങ്ങി രാജ്യരഹസ്യങ്ങള്‍ ചോർത്തിക്കൊടുത്ത കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ മധ്യ പ്രദേശ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സംഘ് പരിവാറിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി 'ദിഗ് വിജയ് സിങ്. ബി.ജെ.പിയും ബജ്റംഗ്ദൾ പോലുള്ള സംഘ്പരിവാര്‍ സംഘടനകളും ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സില്‍ (ഐ.എസ്.ഐ) നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ബജ്റംഗ്ദൾ, ബി.ജെ.പി എന്നീ സംഘടനകളാണ് ഐ.എസ്.ഐയില്‍ നിന്ന് പണം വാങ്ങുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ പാക് ചാരസംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഹിന്ദുക്കളിന്നെത് തിരിച്ചറിയണമെന്നും ദിഗ് വിജയ് സിങ് തുറന്നടിച്ചു. അതേ സമയം കേസിൽ അറസ്റ്റിലായ സംഘ് പരിവാർ പ്രവർത്തകർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമൽനാഥ് വ്യക്തമാക്കിയിട്ടുണ്ട്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter