മർകസ് നിസാമുദ്ദീൻ സംഭവം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിനെതിരെ തെലങ്കാന മുഖ്യമന്ത്രി
- Web desk
- Apr 2, 2020 - 15:47
- Updated: Apr 2, 2020 - 19:15
ഹൈദരാബാദ്: ദൽഹിയിലെ മർകസ് നിസാമുദ്ദീനിൽ തബ് ലീഗ് സമ്മേളനത്തിനെത്തിയവര്‍ക്ക് കൊവിഡ് ബാധിച്ച സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ കടുത്ത ഭാഷയില്‍ വിമർശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു.
രാജ്യത്തിന്റെ സാമൂഹിക ഐക്യം തകര്‍ക്കുന്ന വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നത് ഇത്തരം മാധ്യമപ്രവര്‍ത്തകരാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മേലിൽ ഇതാവര്‍ത്തിക്കരുതെന്നും ആവശ്യപ്പെട്ടു.
ഇന്തോനേഷ്യയില്‍ നിന്ന് നിസാമുദ്ദീനിലെത്തിയവർ കൊവിഡ് പരത്തുകയാണെന്നും ഇത് ഭീകരവാദത്തിന്റെ ഭാഗമാണെന്നും വാദിച്ച മാധ്യമപ്രവര്‍ത്തകനെയാണ് കെ.സി.ആർ രൂക്ഷ ഭാഷയിൽ ശാസിച്ചത്.
സമ്മേളനത്തിനായി വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ സര്‍ക്കാര്‍ അനുവദിച്ച വിസയില്‍ വന്നവരാണെന്നും കെ.സി.ആര്‍ ചൂണ്ടിക്കാട്ടി.
അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment