മദ്റസാ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക്  2000 രൂപ അനുവദിച്ച് സർക്കാർ
കോഴിക്കോട്: കേരളത്തിൽ കൊവിഡ്-19 ബാധ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി 2000 രൂപ അനുവദിച്ച് കേരള സർക്കാർ ഉത്തരവിറക്കി. വൈറസ് രോഗപ്രതിരോധത്തിന്റെ ഭാഗമായി മദ്‌റസകള്‍ ഒരുമാസത്തോളമായി അടഞ്ഞ് കിടക്കുന്നതിനാൽ മദ്‌റസാ അധ്യാപനം മാത്രം ഉപജീവന മാര്‍ഗമായി കഴിയുന്ന മദ്‌റസ അധ്യാപകര്‍ക്ക് താല്‍ക്കാലിക ആശ്വാസമായാണ് സർക്കാർ സഹായം ലഭ്യമാക്കിയത്. ക്ഷേമനിധിയുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്നു തുക ചെലവഴിക്കാനുള്ള അനുമതി ചീഫ് എക്‌സിക്യൂട്ട് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കേരളാ മദ്‌റസാ ക്ഷേമനിധിയുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും 5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter