മുഹമ്മദ് തൗഫീഖ് അല്ലാവി ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി
- Web desk
- Feb 2, 2020 - 17:35
- Updated: Feb 3, 2020 - 07:08
ബഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രിയായി മുഹമ്മദ് തൗഫീഖ് അല്ലാവിയെ
ഇറാഖ് പ്രസിഡന്‍റ് ബര്‍ഹാം സാലിഹ്
പ്രഖ്യാപിച്ചു. നവംബറില്‍ സ്ഥാനമൊഴിഞ്ഞ ആദില്‍ അബ്ദുല്‍ മഹ്ദിയുടെ പിന്‍ഗാമിയായാണ് മുഹമ്മദ് തൗഫീഖ് അല്ലാവി അധികാരമേറ്റത്.
ഒരു മാസത്തിനകം അദ്ദേഹം പുതിയ മന്ത്രിസഭ രൂപവത്കരിക്കണമെന്നും വൈകാതെ തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദേശമുണ്ട്.
നാലുമാസം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇറാഖിന് പുതിയ പ്രധാനമന്ത്രിയുണ്ടാകുന്നത്.
പ്രസിഡന്റ് മുമ്പ് പ്രഖ്യാപിച്ച പേരുകളെല്ലാം ഇറാഖ് ജനത തള്ളിയതിനെ തുടർന്നാണ് അല്ലാവിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് കടന്ന് വരുന്നത്.
പുതിയ പ്രതിനിധിയെ അംഗീകരിച്ച് പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഇറാഖിലെ ശിയ നേതാവ് മുഖ്തദ സദര്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment