സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാന്‍ തുര്‍ക്കിയും ഖത്തറും

സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനായി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ബോര്‍ഡ് ഓഫ് തുര്‍ക്കിയും ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അതോറിറ്റിയും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.

ജനുവരി 28 നാണ് കരാര്‍ ഒപ്പിട്ടതെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ബോര്‍ഡ് ഓഫ് തുര്‍ക്കി  പ്രസ്താവനയില്‍ പറഞ്ഞു.
തുര്‍ക്കിയെ പ്രതിനിധീകരിച്ച് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ബോര്‍ഡ് ചെയര്‍മാന്‍ അലി ഫുവാദ് ടാസ്‌കെന്‍സിലി യോഗ്ലുവും ഖത്തറിനെ പ്രതിനിധീകരിച്ച് ഖത്തര്‍ ഫിനാന്‍ഷ്യല്‍ അതോറിറ്റി സി.ഇ.ഒ മൈക്കല്‍ റയാനും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചതായി പ്രസ്താവനയില്‍ പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter