ബിരുദ സർട്ടിഫിക്കറ്റ് കാണിക്കാൻ കഴിയാത്തവരാണ് പൗരത്വ സർട്ടിഫിക്കറ്റ് ചോദിക്കുന്നത്-സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്ലിനെതിരെ നിരന്തരം ആക്രമണം നടത്തുന്ന സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മോദിക്കെതിരെ വീണ്ടും രംഗത്തെത്തി. ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരത്വത്തിന് തെളിവ് ചോദിക്കുന്നതെന്ന് യെച്ചൂരി തുറന്നടിച്ചു. പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നതിനെതിരെയായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം. വിവരാവകാശ നിയമത്തെ ഇല്ലാതാക്കിയ, ഇലക്ടറല്‍ ബോണ്ടുകളെ പ്രോത്സാഹിപ്പിക്കുന്ന, ഒരു സുതാര്യതയുമില്ലാത്ത, ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സര്‍ക്കാരാണ് ഇപ്പോള്‍ പൗരന്മാരോട് തെളിവ് ചോദിക്കുന്നതെന്നായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്. സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന എന്‍പിആറും എന്‍ആര്‍സിയും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter