മുസ്‌ലിം വിരുദ്ധ സന്യാസിക്കെതിരെ മ്യാന്മറില്‍ അറസ്റ്റ് വാറന്റ്

കടുത്ത മുസ്‌ലിം വിരുദ്ധനും ബുദ്ധ സന്യാസിയുമായ അശ്വിന്‍ വിരാതുവിനെതിരെ മ്യാന്മര്‍ ഭരണകൂടം അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു.ആങ്ങ്‌സാന്‍ സൂകിയുടെ ഭരണകൂടത്തിനെതിരെ വിമര്‍ശനമുന്നിയിച്ചതിനാണ് അറസ്റ്റ്. മൂന്ന് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണെന്ന് സംഭവത്തെ കുറിച്ച്  പോലീസ് വ്യക്തമാക്കി.സൂകിയുടെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന പരാമര്‍ശമാണ് അശ്വിന്‍ വിരാത് നടത്തിയത്. മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകളെ ആസൂത്രിതമായി കൂട്ടക്കൊല ചെയ്യുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന കടുത്ത മുസ്‌ലിം വിരുദ്ധനായിരുന്നിട്ടും  അശ്വിന്‍ വിരാതിനെ സൂകി ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നില്ല. സൂകിയുടെ ഈ ഇരട്ട നിലപാടിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതികരണങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter