വീണ്ടും മോദി തിരിച്ചെത്തിയത് ജനാധിപത്യത്തിനേറ്റ ആക്ഷേപം: അരുന്ധതി റോയ്

വീണ്ടും രാജ്യത്ത് മോദിഭരണം തിരിച്ചെത്തിയത് ജനാധിപത്യത്തിനേറ്റ ആക്ഷേപമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്.ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാഹിത്യകാരിയായ അരുന്ധതി റോയ് ഇക്കാര്യം പറഞ്ഞത്. ലോക് സഭ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ ജനാധിപത്യത്തിനേററ ആക്ഷേപമാണ്.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, സംസ്‌കാര സമ്പന്നമായ രാജ്യം ഇപ്പോള്‍ ജാതിയതയുടെയും മുതലാളിത്ത വ്യവസ്ഥയുടെയും കൈപ്പിടിയിലാണ്, ഇതിന്റെ കാരണം മോഡി മാത്രമാണ്, അരുന്ധതി റോയ് പറഞ്ഞു.

മാന്‍ ബുക്കര്‍ പ്രൈസ് ജേതാവും എഴുത്തുകാരിയുമായ അരുന്ധതി നേരെത്തെയും മോദിയെയും ഫാസിസ്റ്റ് നയങ്ങളെയും ശക്തമായി വിമര്‍ശിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter