കൊറോണാ പോരാട്ടത്തിൽ യുഎഇക്ക് ഇന്ത്യയുടെ സഹായഹസ്തം: ഡോക്ടർമാരുടെ ആദ്യസംഘം ഉടൻ അയക്കും
ദുബൈ: കൊറോണ വൈറസ് ​പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ കരുത്തേകാന്‍ ഡോക്ടർമാരെ അയച്ചു തരണമെന്ന ഗൾഫ് രാഷ്ട്രമായ യുഎഇയുടെ അഭ്യർത്ഥന പരിഗണിച്ച് ഇന്ത്യ സ്​പെഷ്യലിസ്​റ്റ്​ ഡോക്​ടര്‍മാരും നഴ്​സുമാരുമടങ്ങുന്ന മികച്ച ​ആരോഗ്യ പ്രവർത്തകരുടെ സംഘത്തെ ​ യുഎഇയിലേക്ക് അയക്കുന്നു. 88 പേരടങ്ങുന്ന ആദ്യ സംഘം ഉടനെ യു.എ.ഇയിലെത്തും.

ഇന്ത്യ യുഎയിലേക്ക് ഡോക്ടർമാർ ഉടൻ അയക്കുമെന്ന വാർത്ത ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലെ ഹൃദ്യമായ ബന്ധത്തിന്​ ഇന്ത്യ പുലര്‍ത്തുന്ന പ്രാമുഖ്യം വ്യക്​തമാക്കുന്ന നടപടിയാണിതെന്നും യു.എ.ഇ സ്ഥാനപതി വ്യക്​തമാക്കി.

അതേ സമയം ഇന്ത്യയുടെ സേവനത്തിന് പ്രത്യുപകാരമെന്നോണം ഏഴ്​ മെട്രിക്​ ടണ്‍ മെഡിക്കല്‍ സാമ​ഗ്രികളടങ്ങുന്ന പ്രത്യേക വിമാനം യു.എ.ഇ ഇന്ത്യയിലേക്ക്​ അയച്ചു. 7000 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവശ്യമായ കിറ്റുകളും അനുബന്ധ ഉപകരണങ്ങളുമാണ്​ ഇന്ത്യയിലേക്ക്​ എത്തിച്ചതെന്ന്​ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം വ്യക്​തമാക്കി.

നേരത്തെ ഡോക്ടർമാരെ അയച്ചുതരാൻ അഭ്യർത്ഥിച്ച് മറ്റൊരു ഗൾഫ് രാഷ്ട്രമായ കുവൈത്ത് ഇന്ത്യയെ സമീപിച്ചിരുന്നു. ഇതേതുടർന്ന്, കുവൈത്തിലേക്ക് ഇന്ത്യ 15 അംഗ സൈനിക ഡോക്ടര്‍മാരെ പ്രത്യേക വിമാനത്തിൽ അയച്ച് കൊടുത്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter