കശ്മീരീ ജനതയുടെ ജീവിതം  സുസ്ഥിരമല്ലെന്ന് ജർമൻ ചാൻസലർ
ന്യൂഡൽഹി: ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന ഇന്ത്യയുടെ അവകാശവാദത്തിനെതിരെ കൂടുതൽ അന്താരാഷ്ട്ര പ്രതികരണങ്ങൾ പുറത്തുവരുന്നു. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ കശ്മീരിനെക്കുറിച്ചുള്ള ഇന്ത്യയുടെ വാദങ്ങൾക്കെതിരെ രംഗത്തെത്തി. ജമ്മുകശ്മീരിലെ ജനത സുസ്ഥിരമല്ലാത്ത ജീവിതമാണ് നയിക്കുന്നതെന്നും ഈ അവസ്ഥക്ക് മാറ്റം വരണമെന്നും മെര്‍ക്കല്‍ പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യയിൽ എത്തിയ മെര്‍ക്കല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉയർത്തുമെന്നും അവർ പറഞ്ഞു. ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് മോദിയുടെ സർക്കാർ രൂപകൽപ്പന ചെയ്യുന്ന പദ്ധതികള്‍ കേള്‍ക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter