പാകിസ്ഥാനിൽ ഇമ്രാൻഖാന്റെ രാജിയാവശ്യപ്പെട്ട് വൻ പ്രതിഷേധം
- Web desk
- Nov 2, 2019 - 07:56
- Updated: Nov 2, 2019 - 19:11
ഇസ്‌ലാമാബാദ്: സാമ്പത്തിക രംഗത്തെ തകര്‍ച്ച, ഭരണരംഗത്തെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടി ആസാദി മാര്‍ച്ച് എന്ന പേരിൽ
ഇമ്രാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പാകിസ്ഥാനിൽ വൻ പ്രതിഷേധം. വലതുപക്ഷ രാഷ്ട്രീയക്കാരനായ ജാമിയത് ഉലമ ഇസ്‌ലാം ഫസല്‍ (ജെയുഐ-ഐ) നേതാവ് മൗലാന ഫസ്‍ലുര്‍ റഹ്മാന്‍ ആണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളായ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് -നവാസ്, പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി എന്നിവരും സമരത്തില്‍ അണിചേര്‍ന്നത് ഇമ്രാൻ ഖാൻ സർക്കാരിന് കടുത്ത ഭീഷണി ഉയർത്തിയിരിക്കുകയാണ്. ഇമ്രാന്‍ ഖാന്‍ പാവ മുഖ്യമന്ത്രിയാണെന്ന് മാര്‍ച്ചില്‍ സംസാരിക്കുന്നതിനിടെ പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു. എന്നാൽ സമരത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. പ്രക്ഷോഭകരും പ്രതിപക്ഷവും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നാണ് ഇമ്രാന്റെ ആരോപണം. പ്രധാനമന്ത്രി രാജി വെക്കാതെ ഒരടി പിന്നോട്ടില്ലെന്നാണ് പ്രക്ഷോഭകാരികൾ വ്യക്തമാക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment