പാകിസ്ഥാനിലെത്തുന്ന സിഖ് തീർത്ഥാടകർക്ക് പാസ്പോർട്ട് ആവശ്യമില്ല -പാക് പ്രധാനമന്ത്രി
- Web desk
- Nov 2, 2019 - 19:11
- Updated: Nov 2, 2019 - 19:23
ഇസ്ലാമാബാദ്: ഗുരു നാനകിന്റെ 550 ആം ജന്മദിനത്തോട് അനുബന്ധിച്ച് പാകിസ്ഥാനിലെ കർത്താർപൂർ സാഹിബ് ഗുരുദ്വാരയിൽ സന്ദർശനത്തിനെത്തുന്ന ഇന്ത്യയിലെ സിഖ് മതവിശ്വാസികൾക്ക് പാസ്പോർട്ട് നിബന്ധന ഒഴിവാക്കുമെന്ന് പാക്കിസ്ഥാൻ അറിയിച്ചു. ഇരുപത് ഡോളർ പ്രവേശന ഫീസും ഒഴിവാക്കിയേക്കും. ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ എത്തുന്ന തീർത്ഥാടകർക്ക് ഞാൻ രണ്ട് ഇളവുകൾ നൽകുന്നു; ഒന്ന് പാസ്പോർട്ട് ഇളവും സന്ദർശന ഫീസ് ഒഴിവാക്കലും, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. അതേസമയം എല്ലാ ഇന്ത്യൻ പൗരൻമാർക്കും ഈ ഇളവുകൾ ബാധകമാക്കണമെന്ന് ഇമ്രാൻഖാനോട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. സിഖ് മത വിശ്വാസികളുടെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് പാകിസ്ഥാനിലെ കർത്താർപൂർ സാഹിബ് ഗുരുദ്വാര. സിഖ് മത സ്ഥാപകനായ ഗുരുനാനാക്ക് 18 വർഷത്തോളം ഇവിടെ താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം ഇവിടെത്തന്നെയാണ്. ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്ക് തീർത്ഥാടനത്തിനായി കർത്താർപൂർ ഇടനാഴി സ്ഥാപിച്ചത് ഏറെ ശ്രദ്ധേയമായ വാർത്തയായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment