പ്രവാചക കാര്‍ട്ടൂണ്‍: മുസ്‌ലിംകളുടെ വികാരം മനസ്സിലാക്കുന്നുവെന്ന് മാക്രോണ്‍

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ വിഷയത്തില്‍ മുസ്‌ലിംകളുടെ വികാരങ്ങള്‍ താന്‍ മനസ്സിലാക്കുന്നുവെന്നും എന്നാല്‍ അക്രമ നിലപാടിനെ പ്രോത്സാഹിപ്പിക്കില്ലെന്നും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍.

അല്‍ ജസീറക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മതവികാരം ഞാന്‍ മനസിലാക്കുന്നു,അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു, എന്നാല്‍ ഇപ്പോള്‍ എന്റെ പങ്കിനെ കുറിച്ച് നിങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടത് സാമാധാനം പ്രോത്സാഹിപ്പിക്കുക എന്നതാണ്. അതിനൊപ്പം തന്നെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല കൂടി എനിക്കുണ്ട്.  മാക്രോണ്‍ വിശദീകരിച്ചു.

വിവാദമായ ക്യാരിക്കേച്ചര്‍ സര്‍ക്കാര്‍ കൊണ്ടുവന്നതല്ല, അത് ഒരു മാധ്യമ സ്ഥാപനത്തില്‍  നിന്നുണ്ടായതാണ്. ആ പത്രത്തിന് സര്‍ക്കാറുമായി ഒരു ബന്ധവുമില്ലെന്നും വിവാദ വിഷയങ്ങളില്‍ മാക്രോണ്‍ പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter