ബംഗാളിൽ വിഭജന രാഷ്ട്രീയം അംഗീകരിക്കുകയില്ല; അമിത് ഷാ ക്ക് മറുപടിയുമായി മമതാ ബാനർജി
കൊൽക്കത്ത: ബംഗാൾ അടക്കമുള്ള ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കുമെന്ന് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. മമത തന്റെ വോട്ടു വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനായി നുഴഞ്ഞു കയറ്റക്കാരെ സംസ്ഥാനത്ത് പിടിച്ചു നിര്‍ത്തുകയാണെന്ന അമിത് ഷായുടെ ആരോപണത്തെ തള്ളിക്കളഞ്ഞ അവർ പശ്ചിമ ബംഗാളില്‍ വിഭജന രാഷ്ട്രീയത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ‘എല്ലാവരേയും ഞങ്ങളുടെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നു. ഇവിടുത്തെ ജനങ്ങളുടെ ആദിത്ഥ്യം എല്ലാവര്‍ക്കുമാസ്വദിക്കാം, പക്ഷെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കൊണ്ടാരും വരരുത്, അതിവിടെ വിലപ്പോവില്ല’ മമത പറഞ്ഞു. ‘വിഭജന രാഷ്ട്രീയത്തിന്റെ മതം ഇവിടെ പ്രചരിപ്പിക്കരുത്. ദയവു ചെയ്ത് ജനങ്ങളുടെ കെട്ടുറപ്പിന് വിള്ളല്‍ വീഴ്ത്താനും ശ്രമിക്കരുത്, വ്യത്യസ്ഥ മതവിഭാഗങ്ങളിലെ നേതാക്കളെ ബഹുമാനിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. അത് ഒരിക്കലും നഷ്ടപ്പെടുത്താനാവില്ല’ സൗത്ത് കൊൽക്കത്തയിലെ ഒരു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമത. എൻ.ആർ.സി നടപ്പിലാക്കുന്നതിന് മുമ്പായി ഹിന്ദു ബുദ്ധ, ബുദ്ധ, ക്രിസ്ത്യൻ മതക്കാരെ പൗരത്വ പട്ടികയിൽ ഉൾപ്പെടുത്താൻ ഭേദഗതി നടത്തുമെന്ന് അമിത് ഷാ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter