ദ്വിരാഷ്ട്ര പരിഹാരമാണ് ഫലസ്തീൻ- ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാനുള്ള ഏക പോംവഴി-ഖത്തർ അമീർ
ദോഹ: ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരമാണ് ഏക പോംവഴി എന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി വ്യക്തമാക്കി. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജാരേദ് കുഷ്നറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കിഴക്കൻ ജെറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം രൂപീകരിച്ചാൽ മാത്രമേ പശ്ചിമേഷ്യയിൽ സമാധാനം തെളിയുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കിയത്.

യുഎസിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും യുഎഇയും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ മറ്റു അറബ് രാജ്യങ്ങളുമായി സമാന വിഷയത്തിൽ ചർച്ച നടത്തുന്നതിന്റെ ഭാഗമായാണ് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ദോഹയിൽ എത്തിയത്. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുകയും 1967-ലെ യുദ്ധത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരികെ നൽകുകയും ചെയ്യുക എന്ന വ്യവസ്ഥയിൽ ഇസ്രായേലിനെ അംഗീകരിക്കാമെന്ന 2002 ലെ അറബ് രാജ്യങ്ങളുടെ സമാധാന പദ്ധതിക്ക് ഖത്തർ പൂർണ്ണമായ പിന്തുണയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും അദ്ദേഹം കുഷ്നറെ ഓർമ്മപ്പെടുത്തി. അമേരിക്കയുമായി ഖത്തർ പുലർത്തുന്ന എന്ന വാണിജ്യ രാഷ്ട്രീയ ബന്ധങ്ങളും ഇരുവരും ചർച്ച ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter