(സി​​​എ​​​എ) ച​​​ട്ട​​​ങ്ങ​​​ള്‍ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു മൂ​​​ന്നു​​​മാ​​​സം കൂ​​​ടി  വേ​​​ണ​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം
ന്യൂ​​​ഡ​​​ല്‍​​​ഹി: പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിമേതര മതവിഭാഗങ്ങളിൽ പെട്ട അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുന്ന പൗരത്വ നി​​​യ​​​മ ​​​ഭേ​​​ദ​​​ഗ​​​തി (സി​​​എ​​​എ) ച​​​ട്ട​​​ങ്ങ​​​ള്‍ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു മൂ​​​ന്നു​​​മാ​​​സം കൂ​​​ടി വേ​​​ണ​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം. നിയമം പാസാക്കി ആറുമാസത്തിനകം ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കണമെന്നാണു നിയമം. ഈ സാഹചര്യത്തിലാണ് പാ​​​ര്‍​​​ല​​​മെ​​​ന്‍റ​​​റി സ്റ്റാ​​​ന്‍​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി മു​​​മ്പാകെ ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എന്തുകൊണ്ടാണ് ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കാന്‍ വൈകുന്നതെന്ന് സമിതി ചോദിച്ചിരുന്നു.

8 മാസം മുന്‍പാണു പാര്‍ലമെന്റ് പാസാക്കിയത്. ഡിസംബര്‍ 12നു പ്രസിഡന്റ് അംഗീകാരം നല്‍കി. മന്ത്രാലയത്തിന്റെ അഭ്യര്‍ഥന സമിതി അംഗീകരിക്കുമെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു. പൗരത്വ നിയമം പാസാക്കിയതിനു ശേഷം രാജ്യവ്യാപകമായ പ്രക്ഷോഭം നടന്നിരുന്നു. കോവിഡ് വ്യാപിച്ചതോടെയാണ് പ്രക്ഷോഭങ്ങള്‍ അവസാനിച്ചത്. സമരം സംബന്ധിച്ച അറസ്റ്റുകള്‍ ഈയിടെയും ഡല്‍ഹിയിലും മറ്റും നടന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter