കേരളത്തെ മാതൃകയാക്കി ബാക്കി പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കാൻ പുതുച്ചേരിയും
പുതുച്ചേരി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ കേരളത്തെ പിന്തുടര്‍ന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ മുന്നോട്ടുവരുന്നു. കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച മാതൃക പിന്തുടര്‍ന്ന് പുതുച്ചേരി നിയമസഭയിലും പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ചര്‍ച്ച ചെയ്ത് ഈ മാസം അവസാനത്തിൽ പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വഭേദഗതി വിഷയത്തിൽ പ്രതികരണം നടത്തവേ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടാണ് പ്രമേയം പാസാക്കുമെന്ന വാർത്ത നാരായണസ്വാമി വെളിപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്ന നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് പ്രമേയം പാസാക്കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter