കാസിം സുലൈമാനി വധം: പൗരന്മാരോട് ഇറാഖ് വിടാൻ   കര്‍ശന നിര്‍ദേശം നൽകി അമേരിക്കൻ എംബസി
ബാഗ്ദാദ്: ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ജനറല്‍ കാസിം സുലൈമാനി ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തിയ അമേരിക്കൻ നടപടിക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ പൗരന്മാരോട് എത്രയും വേഗം ഇറാഖില്‍ നിന്നും മടങ്ങാന്‍ അമേരിക്കൻ എംബസി കര്‍ശന നിര്‍ദേശം നൽകി. കപ്പല്‍ മാര്‍ഗമോ, വിമാന മാര്‍ഗമോ പൗരന്മാര്‍ ഉടൻ ഇറാക്ക് വിടണമെന്ന് ഇറാഖിലെ അമേരിക്കന്‍ എംബസിയാണ് നിര്‍ദശം നൽകിയത്. അബൂമഹ്ദി അല്‍മുഹന്ദിസ്, കാസിം സുലൈമാനി എന്നിവരുടെ മരണത്തില്‍ അമേരിക്കയ്ക്കെതിരെ കടുത്ത പ്രതികാര നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ രംഗത്തെത്തിയിരുന്നു. ഇരുവരുടേയും മരണത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ സഹചര്യത്തിലാണ് അമേരിക്കന്‍ പൗരന്മാര്‍ എത്രയും വേഗം ഇറാഖ് വിടണമെന്ന് അമേരിക്കന്‍ എംബസി ആവശ്യപ്പെട്ടത്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter