ഡൽഹി കലാപത്തിന് പിന്നിൽ കട്ടര്‍ ഹിന്ദു ഏക്ത' എന്ന വാട്‌സാപ്പ് ഗ്രൂപ്പ്: കുറ്റപത്രം സമർപ്പിച്ച് പോലീസ്
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർക്ക് നേരെ ഫെബ്രുവരിയില്‍ പൊട്ടിപ്പുറപ്പെട്ട വടക്ക്കിഴക്ക് ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിംകളില്‍ ഒമ്പത് പേര്‍ക്കും ജീവന്‍ നഷ്ടമായത് ജയ് ശ്രീരാം വിളിക്കാത്തതിനാലെന്ന് പൊലീസ് കുറ്റപത്രം. കലാപത്തിന് പിന്നിലെ ആസൂത്രണങ്ങള്‍ വ്യക്തമാക്കുന്ന കുറ്റപത്രം പൊലീസ് ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

കലാപത്തിലെ പ്രതികള്‍ 'കട്ടര്‍ ഹിന്ദു ഏക്ത' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 25 നാണ് ഈ ഗ്രൂപ്പ് രൂപീകരിക്കുന്നത്. മുസ്‌ലിംളോട് പ്രതികാരം ചെയ്യാനാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. മറ്റുള്ളവരുമായി ബന്ധം പുലര്‍ത്താനും ആളുകളേയും ആയുധങ്ങളേയും വിതരണം ചെയ്യാനും ഈ ഗ്രൂപ്പാണ് ഉപയോഗിച്ചത്. ഗ്രൂപ്പ് അഡ്മിന്‍ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് പറയുന്നു.

'കട്ടര്‍ ഹിന്ദു ഏക്ത ഗ്രൂപ്പ് ഫെബ്രുവരി 25 ന് 12.49 നാണ് രൂപീകരിക്കുന്നത്. തുടക്കത്തില്‍ ഗ്രൂപ്പില്‍ 125 പേരാണ് ഉണ്ടായിരുന്നത്. അതില്‍ 47 പേര്‍ മാര്‍ച്ച്‌ 8 ന് ഗ്രൂപ്പില്‍ നിന്ന് പിന്മാറി', കുറ്റപത്രത്തില്‍ പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter