പൗരത്വ സമരക്കാരെ വിട്ടയക്കണമെന്ന് ആവശ്യപെട്ട് ബാംഗ്ലൂരിൽ പ്രതിഷേധ പ്രകടനം
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ പ്രതിഷേധിച്ചതിന്റെ പേരിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ജാമിയ വിദ്യാര്‍ത്ഥികളായ സഫൂറ സര്‍ഗാര്‍, മീരന്‍ ഹൈദര്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ ജെഎന്‍യു വിദ്യാര്‍ത്ഥികളായ നതാഷ നര്‍വാള്‍, ദേവംഗാന കലിത എന്നിവരെയും പ്രവര്‍ത്തകരായ ഇസ്രത്ത് ജഹാന്‍, ഖാലിദ് സൈഫി, ഗള്‍ഫിഷ ഫാത്തിമ, ഷാര്‍ജീല്‍ ഇമാം, ഷിഫാ ഉര്‍- റഹ്മാന്‍ തുടങിയവരെയും മോചിപ്പിക്കണമെന്നാണ് ആവശ്യം.

രണ്ടുമാസത്തിലേറെയായി പകര്‍ച്ചവ്യാധി മൂലം പ്രകടനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.

സിഎഎ-എൻആര്‍സിക്കെതിരെ പ്രതിഷേധിച്ചും, ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ആളുകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ബുധനാഴ്ച ബാംഗ്ലൂരില്‍ വെച്ച് മൗര്യ സര്‍ക്കിളില്‍ ഗാന്ധി പ്രതിമയ്ക്കടുത്ത് നൂറോളം പേര്‍ ഒത്തുകൂടിയാണ് സമര പ്രഖ്യാപനം നടത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter