2020 ഹജ്ജ്: കേരള സർക്കാർ കേന്ദ്രവുമായി സംസാരിക്കണമെന്ന് ഇടി മുഹമ്മദ് ബഷീർ
കൊച്ചി: നിയന്ത്രണങ്ങൾക്ക് വിധേയമായ രീതിയിലെങ്കിലും ഇന്ത്യയിൽനിന്നുള്ളവർക്ക് ഈ വർഷം ഹജ്ജിന് സൗകര്യം ഒരുക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് കേന്ദ്രസർക്കാർ സൗദി ഭരണകൂടവുമായി ചർച്ച ചെയ്യണമെന്ന് ഇടി മുഹമ്മദ് ബഷീർ എംപി ആവശ്യപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വിക്ക് ഈ ആവശ്യം ഉന്നയിച്ചു കത്തയച്ചതായി അദ്ദേഹം വ്യക്തമാക്കി.

നേരത്തെ രാജ്യത്തെ മുഴുവൻ മസ്ജിദുകളും തുറക്കാൻ സൗദി ഭരണകൂടം അനുമതി നൽകിയിരുന്നു. മദീനയിലെ മസ്ജിദുന്നബവി തുറക്കാമെങ്കിലും മക്കയിലെ മസ്ജിദ് ഹറാം തുറക്കാൻ ഇതുവരെ സർക്കാർ അനുമതി നൽകിയിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter