എസ്.കെ.എസ്.എസ്.എഫിന്റെ പുതിയ സമിതി നിലവിൽ വന്നു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ് 2020-2022 കാലത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായ സത്താര്‍ പന്തലൂരും തൽസ്ഥാനത്ത് തുടരും. മുൻ വർക്കിംഗ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോടാണ് പുതിയ സമിതിയുടെ ട്രഷറർ. താജുദ്ധീന്‍ ദാരിമി കാസര്‍കോടാണ് പുതിയ വര്‍ക്കിങ്ങ് സെക്രട്ടറി. നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയത്തിൽ 2019 ഫെബ്രുവരി മുതൽ 2020 ഫെബ്രുവരി വരെ ഒരു വർഷം നീണ്ട് നിന്ന വിവിധ പരിപാടികളുടെ സമാപനമായി കൊയിലാണ്ടിയിൽ നടന്ന എസ്കെഎസ്എസ്എഫ് ട്രൈസെനേറിയം സമ്മിറ്റിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങൾ, ഹബീബ് ഫൈസി കൊട്ടോപ്പാടം, ഷൗക്കത്തലി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, KT ജാബിര്‍ ഹുദവി എന്നിവരെ വൈസ് പ്രസിഡന്റുമാരായും ആഷിഖ് കുഴിപ്പുറം, ഷഹീര്‍ ദേശമംഗലം, സുബൈര്‍ മാസ്റ്റർ, ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി എന്നിവരെ ജോ:സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഒ.പി എം അഷ്‌റഫ്, ബഷീര്‍ അസ്‌അദി, സ്വാദിഖ് അന്‍വരി എന്നിവരെ ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter