ഡൽഹി കലാപം: ഇന്ത്യക്കെതിരെ ശക്തമായ വിമർശനവുമായി ഇറാൻ
ന്യൂഡല്‍ഹി: ഡൽഹിയിൽ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട കലാപത്തിൽ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി. മുസ്‌ലിം പൗരന്മാരെ ലക്ഷ്യം വെക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി ജവാദ് ശരീഫ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള സംഘടിത ആക്രമണമെന്നാണ് ഡല്‍ഹി കലാപത്തെ ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് ശരീഫ് വിശേഷിപ്പിച്ചത്. നൂറ്റാണ്ടുകളായി ഇറാന്‍ ഇന്ത്യയുടെ സുഹൃത്താണ്. ഇന്ത്യന്‍ അധികൃതരോട് മുഴുവന്‍ ഇന്ത്യന്‍ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയാണ്' - ശരീഫ് ട്വീറ്റ് ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter