പൗരത്വ നിയമത്തിനെതിരെ സുപ്രിം കോടതിയിൽ ഫയൽ ചെയ്ത കേസുകളില്‍  യുഎൻ കക്ഷി ചേരുന്നു
ന്യൂഡല്‍ഹി: മുസ്‌ലിമേതര അഭയാർഥികൾക്ക് പൗരത്വം നൽകുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിം കോടതിയിൽ സമർപ്പിച്ച കേസുകളില്‍ കക്ഷി ചേരാന്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷന്‍(യു.എന്‍.) രംഗത്തെത്തി കേന്ദ്ര സര്‍ക്കാരിന്റെ നിയമം മൂലം അരക്ഷിതരായ ജനവിഭാഗത്തിന്റെ മനുഷ്യാവകാശങ്ങളും ആശങ്കകളും പരിഹരിക്കുക എന്നതാണ് യു.എന്‍ ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. അതിനുവേണ്ടി യു.എന്‍ അപേക്ഷ സമര്‍പ്പിച്ച കാര്യം യു.എന്‍ കമ്മിഷന്‍ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം തന്നെയാണ് വെളിപ്പെടുത്തിയത്.

അതേ സമയം ഇക്കാര്യത്തില്‍ യു.എന്‍ ഇടപെട്ടത് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. നിയമ നിര്‍മാണത്തിനുള്ള ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധികാരവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഏതെങ്കിലും വിദേശ കക്ഷിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter