മുസ്‌ലിം വസ്ത്രധാരണം; നിഖാബിനെതിരെ സര്‍ക്കുലറുമായി എം.ഇ.എസ്

മുസ്‌ലിം പെണ്‍കുട്ടികള്‍ ക്ലാസില്‍ മുഖം മറച്ച് വസ്ത്രം ധരിക്കുന്നതിനെതിരെ സര്‍ക്കുലറുമായി (മുസ്‌ലിം എഡ്യുക്കേഷണല്‍ സൊസൈറ്റി) എം.ഇ.എസ്. 

എം.ഇ.എസ് സ്ഥാപനങ്ങളില്‍ മുസ്‌ലിം വസ്ത്രധാരണ സ്വാതന്ത്ര്യത്തിനെതിരെ നിഖാബ് നിരോധിച്ച് കൊണ്ട് പ്രസിഡണ്ട് ഡോ.ഫസല്‍ ഗഫൂറാണ് സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പള്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും് സര്‍ക്കുലറയച്ചത്.

പുതിയ അധ്യയന വര്‍ഷം മുസ്‌ലിം വിദ്യാര്‍ത്ഥിനികളെ മുഖം മറച്ച് ക്ലാസിരിക്കാന്‍ അനുവദിക്കരുതെന്നാണ് സര്‍ക്കുലറിന്റെ ഉള്ളടക്കം.
2018 ലെ കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് പുതിയ വിവാദ തീരുമാനം എം.ഇ.എസ് കൈകൊണ്ടിട്ടുള്ളത്.
തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടും ആറും ക്ലാസുകളില്‍ പഠിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ തട്ടവും ഫുള്‍സ്ലീവ് വേഷവും ഇടുന്നത് മാനേജ്‌മെന്റ് വിലക്കിയ ഹൈക്കോടതി തീരുമാനമാണ് പുതിയ വിവാദത്തിന്റെ പശ്ചാത്തലം.
ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
എം.ഇ.എസ് അധ്യക്ഷന്‍ ഡോ.ഫസല്‍ ഗഫൂര്‍ മുസ്‌ലിം വസ്ത്രധാരണത്തിനെതിരെ  നേരത്തെയും പൊതുവേദിയിലെത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter