രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ഒരാളെയും അനുവദിക്കില്ലെന്ന് പാക് സൈന്യം
ഇസ്ലാമാബാദ്:പാകിസ്ഥാനിൽ അസ്ഥിരതയും കലാപമുവുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്ന് സൈന്യം വ്യക്തമാക്കി. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാജി ആവശ്യപ്പെട്ട് ജംഇയ്യത്തുൽ ഉലമായെ ഇസ്‌ലാമിയുടെ തലവൻ മൗലാന ഫസ്‍ലുര്‍ റഹ്മാന്റെ നേതൃത്വത്തിൽ ആസാദി മാർച്ച് എന്നപേരിൽ കൂറ്റൻ റാലി നടത്തിയതിന് പിന്നാലെയാണ് സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . പ്രധാനമന്ത്രി പദവി രാജിവെക്കാൻ ഇമ്രാന് രണ്ടുദിവസത്തെ സമയമാണ് ജംഇയ്യത്തുൽ ഉലമായെ ഇസ്ലാം നൽകിയിരുന്നത്. രാജ്യത്തെ ഭരിക്കാനുള്ള അധികാരം ജനങ്ങളിലാണ് നൽകിയിരിക്കുന്നത്, അല്ലാതെ സ്ഥാപനങ്ങളിലല്ലെന്ന് ഫസ്‍ലുര്‍ റഹ്മാന്‍ സൂചിപ്പിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധം നടത്തുന്നവരുടെ ക്ഷമ പരീക്ഷിക്കാതെ പാകിസ്ഥാനിലെ ഗോർബച്ചേവ് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter