നെതന്യാഹുവിന്റെ നീക്കങ്ങൾ പാളുന്നു;  ലിക്കുഡ് പാർട്ടിയെ പിന്തുണക്കാനില്ലെന്ന് ബെന്നി ഗ്രാന്‍റ്
ടെൽ അവീവ്: സ്രായേൽ തെരഞ്ഞെടുപ്പ് റിസൾട്ട് വന്നിട്ട് ഏറെ കഴിഞ്ഞിട്ടും മന്ത്രിസഭ രൂപീകരിക്കുന്നതിലെ അനിശ്ചിതാവസ്ഥ തുടരുന്നു. ഇസ്രയേലില്‍ ഐക്യസര്‍ക്കര്‍ രൂപീകരിക്കുന്നതിനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ നീക്കത്തിന് കനത്ത തിരിച്ചടിയെന്നോണം നെതന്യാഹുവിന് കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറല്ലന്ന് ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗ്രാന്‍റ് പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് രണ്ടാം വട്ടവും മന്ത്രി സഭ രൂപീകരിക്കാനുള്ള നെതന്യാഹുവിന്‍റെ നീക്കങ്ങളും പ്രതിസന്ധിയിലായി. അഴിതിക്കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അഭിഭാഷകന്‍ അറ്റോര്‍ണി ജനറലിനു മുന്നില്‍ ഹാജരായതിന് പിന്നാലെയാണ് ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. നേരത്തെ മന്ത്രിസഭ രൂപീകരിക്കാൻ പ്രധാനമന്ത്രി നെതന്യാഹുവിനെ ഇസ്രായേൽ പ്രസിഡൻറ് ക്ഷണിച്ചിരുന്നു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മൊത്തം 120 സീറ്റുകളിൽ 33 വീതം സീറ്റുകളാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ബെന്നി ഗ്രാന്റിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും നേടിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter