മുസ്‌ലിംകൾക്ക് പുതിയ നിയമ നിർമാണവുമായി ഫ്രാൻസ്
പാരീസ്: ഫ്രാൻസിലെ 57 ലക്ഷത്തിലധികം വരുന്ന ജനസംഖ്യയുടെ 8.8% ഉള്ള മുസ്‌ലിം സമൂഹത്തെ ഉന്നംവെച്ച് പുതിയ നിയമ നിർമാണവുമായി ഫ്രാൻസ്. രാജ്യത്ത് ഇസ്‌ലാം മത വിശ്വാസികളുടെ 'വിദേശ സ്വാധീനം' ഇല്ലാതാക്കുകയെന്ന ലക്ഷ്യം വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.''റിപ്പബ്ലിക്കിനെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനും സമത്വത്തിന്റെയും വിമോചനത്തിന്റെയും വാഗ്ദാനങ്ങളെ മാനിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയമം എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയത്. ഈ നിയമത്തിന്റെ ഭാഗമായി പള്ളികളെ കൂടുതല്‍ നിയന്ത്രണത്തിലാക്കാനും ഇമാമുകള്‍ക്ക് പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഫ്രഞ്ച് ഭരണകൂടത്തില്‍ നിന്ന് ധനസഹായം ലഭിക്കുന്ന ഇസ്‌ലാമിക സംഘടനകള്‍ ''മതേതര ചാര്‍ട്ടറില്‍'' ഒപ്പിടേണ്ടിവരും.

രാജ്യത്തെ റിപ്പബ്ലിക്കന്‍ ആശയങ്ങള്‍ക്ക് വിരുദ്ധമായ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന ഇസ്‌ലാമിക സംഘടനകളെ പിരിച്ചുവിടാന്‍ ഉത്തരവിടാനും പുതിയ നിയമം അധികാരം നല്‍കുന്നുണ്ട്. സംശയമുള്ള സംഘടനകള്‍ക്കെതിരേ നടപടിയെടുക്കാന്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട് എന്നും നിയമത്തില്‍ പറയുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter