ഝാര്‍ഖണ്ഡ്  ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ്​ മന്ത്രി ഹാജി ഹുസൈന്‍ അന്തരിച്ചു
റാഞ്ചി: ഝാര്‍ഖണ്ഡിലെ ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ്​ മന്ത്രി ഹാജി ഹുസൈന്‍ അന്‍സാരി അന്തരിച്ചു. 73 വയസായിരുന്നു. വെള്ളിയാഴ്​ച​ കോവിഡ്​ ഫലം നെഗറ്റീവായതായി ഝാര്‍ഖണ്ഡ്​ മൂക്തി മോര്‍ച്ച വക്താവ്​ സുപ്രിയോ ഭട്ടാചാര്യ അറിയിച്ചിരുന്നു. ഈ ജനുവരിയില്‍ ഹേമന്ദ്​ സോറന്‍റെ മന്ത്രിസഭയില്‍ ഉള്‍പെട്ടതോടെ രണ്ടാം തവണയും മന്ത്രിപദം ലഭിക്കുകയായിരുന്നു. കോവിഡ്​ ചികിത്സയുടെ ഭാഗമായി നേരത്തെ മെഡാന്‍റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അന്‍സാരിക്ക്​ ശനിയാഴ്​ച ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു.

അന്‍സാരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹേമന്ദ്​ സോറന്‍ സംസ്ഥാന രൂപികരണത്തില്‍ സുപ്രധാന പങ്ക്​ വഹിച്ച ​നേതാവായിരുന്നു അദ്ദേഹമെന്ന്​ വ്യക്തമാക്കുകയും ചെയ്തു. 1947ല്‍ ദിയോഗര്‍ ജില്ലയിലെ പിപ്​ര ഗ്രാമത്തില്‍ ജനിച്ച അന്‍സാരി 1995ലാണ്​ ആദ്യമായി നിയമസഭ സാമാജികനായത്​. 2000, 2009, 2019 എന്നീ വര്‍ഷങ്ങളില്‍ വീണ്ടും നിയമസഭയിലെത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter