യുഎഇ വിമാനങ്ങൾക്ക്  പൂർണമായും വ്യോമപാത തുറന്നു  നൽകി സൗദി അറേബ്യ
ദമ്മാം: യുഎഇയിലേക്കും യുഏഇയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ക്ക് സൗദിയുടെ വ്യോമ പരിധിയിലൂടെ പറക്കാന്‍ അനുമതി നല്‍കി. യുഎഇയുടെ അഭ്യർത്ഥന മാനിച്ച് സൗദി വ്യോമയാന ജനറൽ അതോറിറ്റിയാണ് അനുമതി നൽകിയിരിക്കുന്നത്.

അതേസമയം യുഎഇക്ക് വ്യോമപാത തുറന്നു കൊടുക്കുമെങ്കിലും ഇസ്രായേലി നോടുള്ള തങ്ങളുടെ സമീപനത്തിൽ മാറ്റം ഇല്ലെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി. ഇസ്‌റായേലുമായി യുഏഇ നയതന്ത്രബന്ധം സ്ഥാപിച്ച പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. "ഫലസ്തീന്‍ വിഷയത്തില്‍ സൗദി നിലപാട് വ്യക്തമാണ്. ഫലസ്തീന്‍ വിഷയത്തില്‍ നീതി പൂര്‍വ്വമായ തീരുമാനം വേണമെന്നും അതിന് തുടര്‍ച്ചയായി സമാധാനവും വേണമെന്നാണ് രാജ്യത്തിന്‍റെ നിലപാട് ". അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter