ഭൂമി പൂജയില്‍ സിഖ് മതസ്ഥര്‍ പങ്കെടുക്കരുതെന്ന് സിഖ് ഖല്‍സ പ്രതിനിധി
- Web desk
- Aug 4, 2020 - 15:03
- Updated: Aug 4, 2020 - 17:12
ജലന്ദര്‍: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച്
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന ഭൂമി പൂജയില്‍ സിഖ് മതസ്ഥര്‍
പങ്കെടുക്കരുതെന്ന് സിഖ് ഖല്‍സ പ്രതിനിധി ധ്യാന്‍ സിങ് മണ്ഡ് . ഹിന്ദു, മുസ്ലിം മതവിഭാഗങ്ങളെ ഒരുപോലെ ബഹുമാനിക്കുന്നുണ്ടെന്നും തര്‍ക്കഭൂമി വിഷയത്തില്‍ ഇരുകൂട്ടരും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളില്‍ മധ്യസ്ഥതക്ക് സിഖ് സമൂഹം തയാറാണെന്നും ധ്യാന്‍ സിങ് പറഞ്ഞു.
"അയോധ്യ ഭൂമി തര്‍ക്കത്തില്‍ ഇരുവിഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ സന്നദ്ധതയുള്ള സിഖ് സമൂഹത്തെ ഈ വിഷയത്തില്‍ ഇരുവിഭാഗക്കാരും മാനിച്ചിട്ടില്ല" അദ്ദേഹം പ്രസ്താവിച്ചു. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാമക്ഷേത്ര ട്രസ്റ്റ് ക്ഷണക്കത്ത് അയച്ച 150 പേരിൽ സിഖ് പ്രതിനിധികൾ മാത്രമാണ് എതിർപ്പ് അറിയിച്ച് രംഗത്തെത്തിയത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment