ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തിൽ പുനരന്വേഷണം
മുംബൈ: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന ഗുജറാത്തിലെ സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന ജസ്റ്റിസ് ബി.എച്ച് ലോയ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പുനരന്വേഷണം നടത്തിയേക്കും. മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് പുനഃരന്വേഷണത്തിന് വഴിയൊരുങ്ങുന്നത്. സഖ്യകക്ഷികളായ എൻസിപിയും കോൺഗ്രസും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്വേഷണത്തിന് ഉത്തരവിടാനിരിക്കുന്നത്. എൻസിപിയുടെ ശരദ് പവാറും കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങുമാണ് ലോയ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന ഗുജറാത്തിലെ സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന ലോയ 2014 ഡിസംബർ ഒന്നിനാണ് മരിച്ചത്. തുടർന്ന് പ്രത്യേക ജഡ്ജി എം.ബി. ഗോസാവി വാദം കേൾക്കുകയും അമിത് ഷായെയും മറ്റുചില പ്രതികളെയും കുറ്റവിമുക്തരാക്കുകയും ചെയ്തു. നാഗ്പുരിൽ വെച്ച് മരിച്ച ലോയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബമാണ് ആദ്യം രംഗത്തെത്തിയത്. സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസായിരുന്നു ദീപക് മിശ്രക്കെതിരെ പരസ്യമായി ആരോപണമുന്നയിക്കാൻ കാരണങ്ങളിലൊന്ന് ഈ കേസായിരുന്നു. ലോയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ സൂചന നൽകി. ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യമാണെങ്കിൽ അത് അന്വേഷിക്കുക തന്നെ വേണം. അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരണം. ആരുടേയും പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും ശരദ് പവാർ ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter