മഥുര മസ്ജിദ് വിഷയത്തില്‍ ജനുവരി 15ന് കോടതി വാദം കേള്‍ക്കും

കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനരികിലെ ശാഹി ഇദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന സമര്‍പ്പിച്ച ഹര്‍ജി മഥുര കോടതി ജനുവരി 15 ന് പരിഗണിക്കും.

ഈ കേസില്‍ സമര്‍പ്പിച്ച മൂന്നാമത്തെ ഹര്‍ജിയാണിത്. അഭിഭാഷകനായ ഹരിശങ്കര്‍ ജൈയിന്‍, ലക്‌നോ നിവാസിയായ മനീഷ് യാദവ് എന്നിവര്‍ നേരത്തെ ഈ വിഷയത്തില്‍ സിവില്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
ജഡ്ജി നേഹ ഭദൗരിയയാണ് കേസിന്റെ വാദം കേള്‍ക്കുന്നത്. ജനുവരി 15 നാണ്  ജഡ്ജ് തിയ്യതി നിശ്ചയിച്ചിട്ടുള്ളതെന്ന് അഭിഭാഷകനായ ശൈലേന്ദ്ര സിംഗ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter