ഇസ്രയേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതര്‍

ഫലസ്തീനില്‍ ഇസ്രയേല്‍ അധിനിവേശപ്പെടുത്തിയ എല്ലാ പ്രദേശങ്ങളില്‍ നിന്നും പിന്മാറുന്നത് വരെ ഇസ്രയേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് അന്താരാഷ്ട്രാ മുസ്‌ലിം പണ്ഡിതര്‍.

അന്താരാഷ്ട്രാ മുസ്‌ലിം പണ്ഡിതരുടെ സംഘടന പ്രസിഡണ്ട് അഹ്മദ് അല്‍ റൈസൂനിയും ജനറല്‍ സെക്രട്ടറി അലി അല്‍ ഖര്‍ദാഗിയും ഒപ്പുവെച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രസ്താവന പ്രസിദ്ധീകരിച്ചത്.

'നിലവില്‍ ഇസ്രയേല്‍ അല്‍ അഖ്‌സ മസ്ജിദ് കൈവശപ്പെടുത്തിയിരിക്കുകയാണ്, മാത്രമല്ല, ഗോലാന്‍കുന്നിലും ഫലസ്ഥീനിലും ഞങ്ങളുടെ സഹോദരീ സഹോദരന്മാരെ ആക്രമിക്കുകയും അവരുടെ ഭൂമിയും വീടുകളും നശിപ്പിക്കുകയും ചെയ്യുന്നു, അതിനാല്‍ ഇസ്രയേല്‍ രാഷ്ട്രത്തെ തന്നെ നാം ബഹിഷ്‌കരിക്കുകയാണ്.'' പ്രസ്താവനയില്‍ പറയുന്നു.

നിയമാനുസൃതമായ മാര്‍ഗ്ഗങ്ങളിലൂടെ അധിനിവേശത്തെ ചെറുക്കുന്നതും അധിനിവേശക്കാരെ പുറത്താക്കുന്നതും ഇസ്‌ലാം അനുസരിച്ച ധാര്‍മ്മിക ബാധ്യതയാണെന്നും അന്താരാഷ്ട്രാ നിയമവും യു.എന്‍ പ്രമേയങ്ങളും അംഗീകിരിച്ചിട്ടുണ്ടെന്നും ഔദ്യോഗിക പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter